റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം ; പതിനഞ്ചുകാരൻ പിടിയിൽ

October 26, 2021 - 4:49 pm

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പതിനഞ്ചുകാരനായ ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *