റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം തുടങ്ങി

October 25, 2021 - 4:13 pm

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.

ഒക്ടോബര്‍ 27 വരെയാണ് ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ ഹോമിയോപ്പതി ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, ആയുഷ്  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി 98 ഹോമിയോപ്പതി സ്ഥാപനങ്ങളും തെരഞ്ഞെടുത്ത സ്‌കൂളുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി പത്തിലധികം കിയോസ്‌ക്കുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്നത്. www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കിയോസ്‌കുകളില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍ സലൂജ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.വിജയാംബിക എം.എന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെ പ്രിയദര്‍ശിനി, ബന്ധപ്പെട്ട വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *