റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക കായികലോകം കാത്തിരിക്കുന്നത് ഇന്ത്യാ- പാക് മത്സരത്തിനായി

October 23, 2021 - 9:32 am

അബുദാബി: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാകും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ കായികലോകം സാക്ഷ്യം വഹിക്കുക. ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകമെങ്ങുമുള്ള കായികപ്രേമികള്‍ കാത്തിരിക്കുന്നതും ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി തന്നെ.ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും പരസ്പരം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ചിട്ടുള്ളത് പാകിസ്താന്‍ തന്നെ. 199 മത്സരങ്ങളാണ് ഇതുവരെ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത് ഇതില്‍ പാകിസ്താന്‍ 86 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 70 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. 43 മത്സരങ്ങള്‍ സമനിലയിലായി.

59 ടെസ്റ്റുകള്‍ ഇരു ടീമുകളും കളിച്ചു. ഇതില്‍ 12 എണ്ണം പാകിസ്താനും ഒമ്പതെണ്ണത്തില്‍ ഇന്ത്യയും വിജയിച്ചു. 38 മത്സരങ്ങള്‍ സമനിലയായി. ഏകദിനത്തില്‍ 132 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 73 എണ്ണത്തില്‍ പാകിസ്താനും 55 എണ്ണത്തില്‍ ഇന്ത്യയും വിജയിച്ചു. 4 മത്സരം സമനിലയിലായി. അതേസമയം ടി-20 മത്സരങ്ങളുടെ കണക്കില്‍ ഇന്ത്യ പാകിസ്താനെ പിന്നിലാക്കി. 8 ടി-20 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 7 എണ്ണത്തിലും ഇന്ത്യയ്ക്കാണ് വിജയം. ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് പാകിസ്താന് വിജയിക്കാനായത്. ഐ.പി.എല്ലിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളും സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയും തോല്‍പ്പിച്ചതും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവില്‍ ടീം മികച്ച ഫോമിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *