റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറത്തു കൊന്നു

October 20, 2021 - 7:51 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറത്തുകൊന്നു.2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടത് . ഭർത്താവ് 15 വർഷമായി കിടപ്പിലാണ്..കാലങ്ങളായുള്ള ഭർത്താവിന്റെ കിടപ്പ് സഹിക്കാൻ പറ്റാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.ഭാര്യ സുമതിയെ പൊലിസ് അറസ്റ്റ് ചെയ്തു

ഭർത്താവ് ​ഗോപിയുടെ കഴുത്തിൽ മാരകമായ മുറിവേറ്റിരുന്നു. ഗോപിയുടെ ഭാര്യ സുമതിയെ തൊട്ടടുത്ത പുരയിടത്തിൽ അബോധാവസ്ഥയിലും കണ്ടെത്തി.പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ബോധം തെളിഞ്ഞ ശേഷം സുമതി ഡോക്ടർക്ക് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

താൻ പുലർച്ചെ ഭർത്താവിന്റെ കഴുത്തിൽ അടുക്കളയിലുണ്ടായിരുന്ന കത്തി വച്ച് വെട്ടി. മരണം ഉറപ്പാക്കിയ ശേഷം താൻ ആത്മഹത്യക്ക് ശ്രമിച്ചു. കിടക്കയിൽ കിടന്ന് അനുഭവിക്കുന്നത് കണ്ട് നിൽക്കാനുള്ള മാനസികാവസ്ഥ ഇനിയും ഇല്ല.അതിനാലാണ് കൊല നടത്തിയത്.മൊഴി രേഖപ്പെടുത്തി ഡോക്ടർ അത് പൊലീസിന് കൈമാറി. പൊലീസെത്തി സുമതിയെ കസ്റ്റഡിയിലെടുത്തു.

വർഷങ്ങളായി ഗോപിയും സുമതിയും മകളുടെ വീട്ടിലായിരുന്നു താമസം.രണ്ടാഴ്ച മുൻപാണ് മണവാരിയിലെ മകന്റെ വീട്ടിലെത്തിയത്.മകൻ പുതിയ വീട് പണിയുന്നതിനാൽ ഒരു താൽക്കാലിക ഷെഡില്ലായിരുന്നു ഇവരുടെ താമസം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *