ബംഗ്ലാദേശില്‍കലാപം ; ന്യൂനപക്ഷങ്ങളുെ വീടുകള്‍ക്ക്‌ തീയിട്ടു

ഡാക്ക ; ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച ക്ഷേത്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ 66 ഓളം വീടുകള്‍ തകര്‍ത്തു. 20ഓളം വീടുകള്‍ക്ക്‌ തീയിട്ടു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയ്‌ക്കുസമീപം രംഗ്‌പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച്‌ ഉപാസില ഗ്രാമത്തില്‍2021 ഒക്ടോബര്‍ 17 രാത്രിയാണ്‌ സംഭവം ഉണ്ടായത്‌. യുവാവ്‌ മതനിന്ദ നടത്തിയെന്ന്‌ ആരോപിച്ചാണ്‌ ലഹള ഉടലെടുത്തത്‌. എന്നാല്‍ ഇത്‌ വ്യാജ ഫേസ്‌ബുക്ക് പോസ്‌റ്റാണിതെന്ന് തിരുിച്ചറിഞ്ഞു. ആരോപണ വിധേയനായ യുവാവിന്‍റെ വീടിന്‌ പോലീസ്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും കലാപകാരികള്‍ തൊട്ടടുത്ത വീടുകള്‍ ആകമിച്ച്‌ തീ വയ്‌ക്കുകയായിരുന്നുവെന്നാണ്‌ വിവരം. വാഹനങ്ങളും കത്തിച്ചു .എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല. സംഭവത്തില്‍ 50 ഓളം പേരെ അറസ്റ്റ്‌ ചെയ്‌തു.

ബംഗ്ലാദേശില്‍ കഴിഞ്ഞ ആഴ്‌ച അവിടത്തെ ന്യൂന പക്ഷങ്ങള്‍ക്കുനേരെയുണ്ടാടയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നുറോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അതേസമയം ദുര്‍ഗാപൂജക്കിടെ ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായത്‌ ആസൂത്രിത ആക്രമണമാണെന്ന്‌ ബംഗ്ലാദേശ്‌ ആഭ്യന്തര മന്ത്രി അസദുസ്‌മാന്‍ ഖാന്‍ പറഞ്ഞു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുളള ആക്രമണങ്ങള്‍ വഴി രാജ്യവ്യാപകമായി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

കൊമിലയിലെ ദുര്‍ഗാപൂജ കേന്ദ്രത്തില്‍ മുസ്ലീങ്ങളുടെ മതഗ്രന്ഥമായ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ചുനടന്ന സംഘര്‍മാണ്‌ പിന്നീട്‌ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചത്‌. ആക്രമണങ്ങള്‍ക്കുപിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ്‌ ഇതുകൊണ്ടവര്‍ ലക്ഷ്യമിടുന്നെതന്നും അസദുസ്‌മാന്‍ പറഞ്ഞു. ആരൊക്കയാണ്‌ സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന്‌ കണ്ടെത്താന്‍ സമഗ്രമായ അന്വേ്‌ഷണം നടക്കുന്നുണ്ട്. കുറ്റക്കാര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു ഇമാം ഉള്‍പ്പെട നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. 22കാരനായ മുനാവര്‍ റഷീദ്‌ ,ഡോക്ടറായ കാഫിന്‍ ഉദ്ദീന്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റുരണ്ടുപേര്‍ എന്നിവരാണ്‌ അറസ്റ്റിലായതെന്നാണ്‌ വിവരം.

കദീം മയ്‌ജയതിയിലെ കാലിമന്ദില്‍ ആക്രമിച്ച സംഭവത്തില്‍ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊര്‍മോണ്‍ നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌ . ക്ഷേത്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരപുന്നു.

ഹിന്ദുക്കള്‍ക്കു നേരെയുളള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നസ്‌(ഇസ്‌കോണ്‍) ആവശ്യപ്പെട്ടു. അക്രമണങ്ങള്‍ക്ക്‌ ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ഹിന്ദുക്കള്‍ക്ക്‌ നേരയുളള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാ ദേശ്‌ പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയോട്‌ ഇസ്‌കോണ്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെയുണ്ടായ ആക്രമണം ഹൃദയത്തില്‍ ആഴത്തിലുളള മുറിവ്‌ സൃഷ്ടിച്ചിരിക്കുകയാണെന്നും മരണപ്പെട്ട വിഷ്‌ണുഭക്തരായ പ്രാന്ത ചന്ദ്രദാസ്‌, ജതന്‍ ചന്ദ്രസാഹ എന്നിവരുടെ ആത്മ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇസ്‌കോണ്‍ കൂട്ടിച്ചേര്‍ത്തു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോണ്‍ അംഗം നിമൈ ചന്ദ്രദാസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌..ബംഗ്ലാദേശിലെ ജനസംഖ്യയില്‍ 10 ശതമാനമാണ്‌ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍.

Share
അഭിപ്രായം എഴുതാം