റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

October 16, 2021 - 5:06 pm

പത്തനംതിട്ട: അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം. അഴൂര്‍ എസ്.ഡി.എ സ്‌കൂള്‍, കുമ്പഴ മൗണ്ട് ബഥനി സ്‌കൂള്‍, ആനപ്പാറ ഗവ.എല്‍.പി.സ്‌കൂള്‍, ചുട്ടിപ്പാറ നഴ്‌സിംഗ് കോളജ് എന്നിവ ക്യാമ്പുകളാക്കും. കാലവര്‍ഷക്കെടുതിയില്‍ കേടുപാടുകളുണ്ടാകുന്ന വീടുകളുടെ ലിസ്റ്റ് അടിയന്തിര പ്രാധാന്യം നല്‍കി റവന്യൂ വകുപ്പിന് കൈമാറും, കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നഗരസഭാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ പ്രതിപക്ഷനേതാവ് കെ. ജാസിംകുട്ടി, കൗണ്‍സിലര്‍മാരായ പി.കെ.അനീഷ്, എസ്.ഷെമീര്‍, സെക്രട്ടറി ഷെര്‍ള ബീഗം, സൂപ്രണ്ടുമാരായ അഹമ്മദ് ഹുസൈന്‍, കെ.ആര്‍. മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീസ് പി. മുഹമ്മദ്, ബിനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍ : 9946200596, 9447354346, 9447593033, 9656487682.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *