റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘കറിക്ക് രുചിയില്ല’; അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി

October 15, 2021 - 10:43 am

ബെംഗളൂരു: കറിക്ക് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് 24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ അറസ്റ്റിലായി.

പ്രതിയായ മഞ്ജുനാഥ് സ്ഥിരം മദ്യപാനിയാണ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിന് പുറമെ, വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തു. . തുടര്‍ന്നുണ്ടായ വഴക്കില്‍ ഇയാള്‍ കൈയില്‍ കരുതിയ നാടന്‍  തോക്കുപയോഗിച്ച് അമ്മയെ വെടിവെച്ചു. തടയാനെത്തിയ സഹോദരിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പിതാവ് ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *