റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ജയം.

October 15, 2021 - 9:51 am

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് (ടിവിഎംഐ) അപ്രതീക്ഷിത വിജയം. വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം വിജയ് ഫാന്‍സ് നേടി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടിവിഎംഐയുടെ 169 സ്ഥാനാര്‍ഥികളില്‍ 115 പേരും മികച്ച വിജയമാണ് നേടിയത്. വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്തില്‍ വിജയ് ഫാന്‍സിലെ സാവിത്രി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വിജയ് പോലും സഹായിക്കാത്ത തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അദ്ദേഹത്തിന്റെ നൂറിലധികം ആരാധകരാണ് വിജയിച്ചിരിക്കുന്നത്. ആരാധകരെ പരസ്യമായി പിന്തുണച്ചില്ലങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ടിവിഎംഐ പതാകയും ഉപയോഗിക്കാനും നടന്‍ വിജയ് അനുവദിച്ചിരുന്നു. ഒക്ടോബര്‍ 6, 9 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 115 പേരില്‍ 13 പേര്‍ എതിരില്ലാതെയാണ് വിജയിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *