സര്‍ക്കാര്‍ ഓഫീസുകള്‍ നൂറുശതമാനം ഹാജരുമായി പ്രവര്‍ത്തിക്കാന്‍ അനുമതി

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക്‌ ഫ്രംഹോം ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തി. 2021 ഓഗസ്‌റ്റ്‌ നാലുവരെ മാത്രമേ വര്‍ക്ക്‌ ഫ്രം ഹോം ഉണ്ടായിരുന്നുളളു. അതിനുശേഷം എല്ലാ വകുപ്പുകളും 100ശതമാനം ഹാജര്‍ പാലിക്കണമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി. .സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായിരുന്ന സാഹചര്യ.ത്തിലാണ്‌ വര്‍ക്ക് ഫ്രംഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്‌.

എന്നാല്‍ സംസ്ഥാനത്ത്‌ ഇപ്പോള്‍ കോവിഡ്‌ വ്യാപനത്തിന്റെ തോതും കോവിഡ്‌ വാക്‌സിനേഷനില്‍ ഉണ്ടായിട്ടുളള പുരോഗതിയും വിലയിരുത്തിയശേഷം സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനിവരെ 100ശതമാനം ഹാജരില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ക്ക്‌ ഫ്രംഹോം അ്‌പേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്ന സാഹചര്യത്തിലാണ്‌ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്‌

Share
അഭിപ്രായം എഴുതാം