മുംബൈ: മുംബൈ ലഹരി മരുന്നു കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ് കോടതി മാറ്റി. 13/10/21 ബുധനാഴ്ചക്കുള്ളിൽ നിലപാടറിയിക്കാൻ കോടതി എൻസിബിക്ക് നിർദേശം നല്‍കി. ബുധനാഴ്ച ജാമ്യ ഹരജി വീണ്ടും പരിഗണിക്കും. ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 20 പേരാണ് നിലവിൽ അറസ്റ്റിലുള്ളതെന്ന് എൻസിബി അറിയിച്ചു. —-



