റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: നെടുംകുന്നത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു

October 11, 2021 - 4:51 pm

കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള ചിക്കൻ ഔട്ട്‌ലെറ്റ് നെടുംകുന്നത്ത് ആരംഭിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18-ാമത് ഔട്ട്‌ലെറ്റാണിത്. 

കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനായാണ് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഔട്ട് ലെറ്റുകൾ വഴി പൊതുവിപണിയേക്കാൾ 10 ശതമാനം വിലക്കുറവിലാണ് കോഴിയിറച്ചി ലഭ്യമാക്കുന്നത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ആദ്യവിൽപന നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി എസ്. സുജിത്ത്, ഡി.പി.എം. അനൂപ് ചന്ദ്രൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാന്തുരുത്തി കൃപാ കുടുംബശ്രീ യൂണിറ്റിലെ വീണാ ജോസഫാണ് സംരംഭക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *