റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍വകാല റെക്കോഡോടെ ഡീസല്‍ വില

October 9, 2021 - 2:41 pm

മുംബൈ: സര്‍വകാല റെക്കോഡോടെ ഡീസല്‍ വില. വാണിജ്യ തലസ്ഥാനമായ മുംബൈയിലാണ് ശനിയാഴ്ച്ച ഡീസല്‍ വില 100 കടന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഡോളര്‍ വിനിമയത്തിലുള്ള മാറ്റവുമാണ് വില ഉയരാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. പ്രധാന നഗരങ്ങളിലെ ഇന്ധനവില (ഇന്ത്യന്‍ ഓയില്‍) ഡല്‍ഹി: പെട്രോള്‍- 103.84, ഡീസല്‍- 92.47 മുംബൈ: പെട്രോള്‍- 109.83, ഡീസല്‍- 100.29 ചെന്നൈ: പെട്രോള്‍- 101.27, ഡീസല്‍- 96.93 കൊല്‍ക്കത്ത: പെട്രോള്‍- 104.52, ഡീസല്‍- 95.58

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *