ഇന്ത്യയും ക്രൊയേഷ്യയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ അക്കാദമിക് ഗവേഷണത്തിനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹകരിക്കും

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ, പ്രത്യേകിച്ച് ആയുർവേദ മേഖലയിൽ അക്കാദമിക് സഹകരണത്തിന് വഴിയൊരുക്കി, ആയുഷ് മന്ത്രാലയം ബുധനാഴ്ച ക്രൊയേഷ്യയുമായി ഒരു കരാറിൽ ഏർപ്പെട്ടു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എഐഐഎ) ക്രൊയേഷ്യയിലെ ക്വർണർ ഹെൽത്ത് ടൂറിസം ക്ലസ്റ്ററും തമ്മിലാണ്  ധാരണാപത്രം ഒപ്പുവച്ചത് . ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എഐഐഎ.

ധാരണാപത്രത്തിന് കീഴിൽ, തെരഞ്ഞെടുത്ത  സ്ഥാപനങ്ങളുമായി സഹകരിച്ച് ഇരു രാജ്യങ്ങളും  ആയുർവേദ മേഖലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഗവേഷണം, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, ആയുർവേദത്തെക്കുറിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കും.

സ്ഥാപനത്തിന്റെയും അന്തിമ ഉപയോക്താക്കളുടെയും പങ്കാളികളുടെയും ആവശ്യങ്ങൾക്കനുസൃതമായി ഇരുപക്ഷവും അക്കാദമിക് നിലവാരവും കോഴ്സുകളും വികസിപ്പിക്കുകയും ക്രൊയേഷ്യയിലെ ആയുർവേദ വിദ്യാഭ്യാസത്തിനായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുകയും ചെയ്യും.

Share
അഭിപ്രായം എഴുതാം