റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രമുഖരെയെല്ലാം പടിക്ക് പുറത്താക്കി ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി.കര്‍ഷകനിയമങ്ങളെ വിമര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങ്, ബി.ജെ.പി. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്നലെ പ്രഖ്യാപിച്ച പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുന്‍ ലോക്സഭാംഗം വിനയ് കത്യാര്‍, മുന്‍ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു പ്രമുഖര്‍. യു.പിയിലെ ലഖിംപുര്‍ ഖേരിയിലെ അതിക്രമങ്ങളെ അപലപിച്ച വരുണ്‍ ഗാന്ധിയെയും ഒഴിവാക്കി. വരുണിന്റെ മാതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയും ഒഴിവാക്കപ്പെട്ടു. ലഖിംപുര്‍ അതിക്രമങ്ങള്‍ക്കെതിരേ തുറന്നടിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് വരുണ്‍ ഗാന്ധിയെ നീക്കിയത് എന്നതും ശ്രദ്ധേയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *