റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയയില്‍നിന്നുള്ള ഇംഗ്ലീഷ് നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക്. 1994-ല്‍ പുറത്തിറങ്ങിയ പാരെഡെസാണ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരനായ ഗുര്‍ണയുടെ (73) വിഖ്യാതകൃതി. പാരെഡെസ് 2005-ലെ ബുക്കര്‍ പ്രൈസിനും െവെറ്റ്ബ്രെഡ് പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഗുര്‍ണയുടെ കൃതികളിലെ കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമായതെന്ന് നൊബേല്‍ കമ്മിറ്റി (സാഹിത്യം) ജൂറി ചെയര്‍മാന്‍ ആന്‍ഡേഴ്സ് ഒല്‍സണ്‍ അഭിപ്രായപ്പെട്ടു.

ടാന്‍സാനിയയുടെ ഭാഗമായ സാന്‍സിബാര്‍ ദ്വീപില്‍ 1948-നാണ് ഗുര്‍ണയുടെ ജനനം. 20-ാം വയസില്‍ അഭയാര്‍ഥിയായി ബ്രിട്ടനിലെത്തി. യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ പോസ്റ്റ്-കൊളോണിയല്‍ സാഹിത്യ വിഭാഗത്തില്‍ പ്രഫസറായിരുന്ന ഗുര്‍ണ അടുത്തിടെയാണ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചത്.21-ാം വയസില്‍ ആരംഭിച്ച സാഹിത്യ രചനകളില്‍ 10 നോവലുകളും നിരവധി ചെറുകഥകളും പിറന്നു. അഭയാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളും അവരുടെ കഷ്ടതകളും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. 1990-കളില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നടത്തിയ ഗവേഷണ യാത്രയാണ് ഗുര്‍ണയിലെ എഴുത്തുകാരനു വഴിത്തിരിവായത്. മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ, ദോട്ടി, അഡ്മിയറിങ്‌ െസെലന്‍സ്, െബെ ദി സീ, ഡെസേര്‍ഷന്‍, ദി ലാസ്റ്റ് ഗിഫ്റ്റ്, ഗ്രേവല്‍ ഹേര്‍ട്ട് എന്നിവയാണ് മറ്റു നോവലുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *