റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കാന്‍ ശ്രിച്ച രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍

October 7, 2021 - 8:19 am

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത്‌ പെണ്‍കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപോരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.കല്ലമ്പലം സ്വദേശികളായ സുരേഷ്‌ ബാബു, കുമാര്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ പോലീസ്‌ തെളിവെടുക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നതായി അറിഞ്ഞ്‌ വന്‍ ജനക്കൂട്ടം രാവിലെ മുതല്‍തന്നെ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ്‌ ബന്ധവസിലാണ്‌ പ്രതികളെ എത്തിച്ചത്‌. 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ചയായിരുന്നു 22 വയസുകാരിയെ വീടിനടുത്തുവച്ച്‌ ക്രൂരമായി ഉപദ്രവിച്ചത്‌.

വീടിനടുത്തുളള ബന്ധുവീട്ടില്‍ തുണിയലക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പീഡന ശ്രമം. പെണ്‍കുട്ടിയെ ശുചിമുറിയിലേക്കു തളളിയിട്ട്‌ കൈകാലുകള്‍ കെട്ടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പണ്‍കുട്ടി ബഹളം വച്ചതോടെ തല പിടിച്ച്‌ ചുമരിലിടിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന്‌ പ്രതികള്‍ പെണ്‍കുട്ടിക്ക്‌ മദ്യം നല്‍കാന്‍ ശ്രമിച്ചെന്നും പ്രതികള്‍ പറഞ്ഞു.

കുളിക്കാനും അലക്കാനുമായി പോയ കുട്ടി മടങ്ങിയെത്താന്‍ വൈകിയതോടെ അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ്‌ ബോധമില്ലാതെ കിടക്കുന്ന മകളെ കണ്ടത്‌ . രക്തം വാര്‍ന്ന നിലയിലായിരുന്നു. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിതസയിലാണ്‌. പ്രതികളെ ആശുപത്രിയിലെത്തിക്കുകയും കുട്ടി പ്രതികളെ തിരച്ചറിയുകയും ചെയ്‌തു. വര്‍ക്കല ഡിവൈഎസ്‌പി നിയാസിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *