റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന സഹകരണ ആശുപത്രിയില്‍ സ്‌പൈന്‍ സര്‍ജറി

October 5, 2021 - 3:49 pm

കട്ടപ്പന : സര്‍ജറിയില്‍ മികവ്‌ കാട്ടി വീണ്ടും കട്ടപ്പന സഹകരണ ആശുപത്രി. സ്‌പൈന്‍ സര്‍ജറിയിലാണ്‌ ഇത്തവണ സഹകരണ ആശുപത്രി മികവ്‌ തെളിയിച്ചത്‌. നേരത്തെ മുട്ടുമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. പീരുമേട്‌ മൂങ്കലാര്‍ സ്വദേശിനിയായ 36 കാരിക്കാണ്‌ നട്ടെല്ലിനുളള ശസ്‌ത്രക്രിയ നടത്തിയത്‌. കടുത്ത നടുവേദനയും കാലിന്‌ മരവിപ്പുമായാണ്‌ യുവതി സഹകരണ ആശുപത്രിയിലെത്തിയത്‌. ഡിസ്‌ക്‌ പുറത്തേക്ക്‌ തളളിയിരുന്നതുമൂലം ഞരമ്പിനുളളില്‍ രൂപപ്പെട്ട നീര്‍ക്കെട്ട്‌ കലശലായ വേദനക്ക് കാരണമാവുകയും ചെയ്‌തിരുന്നു.

3 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ പുറത്തേക്കു തളളിയ ഡിസ്‌കിന്റെ ഭാഗം നീക്കം ചെയ്‌തത്‌. ശസ്‌ത്രക്രിയക്കുശേഷം സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു. സ്‌പൈന്‍ സര്‍ജറിയില്‍ ഫെല്ലോഷിപ്പുനേടിയ സഹകരണ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ഇബാദ്‌ഷാ, ഓര്‍ത്തോപീഡിക്‌ സര്‍ജന്‍ ഡോ. വിഷ്‌ണു ആര്‍ പിളള, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷനാജ്‌ സലീം എന്നിവരുടെ നേതൃത്വത്തിലാണ്‌ സ്‌പൈന്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *