റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

October 5, 2021 - 8:28 am

ഇടുക്കി : പീരുമേടിന്‌ സമീപം കരടിക്കുഴിയില്‍ 17കാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റിലായി. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി ഡിഎന്‍എ പരിശോധനയിസല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ . അയല്‍വാസി ആനന്ദ്‌ ആണ്‌ അറസറ്റിലായത്‌. 2020 ഡിസംബര്‍ 17ന്‌ പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ അയല്‍വാസിയുടെ കുളത്തില്‍ നിന്നും 18ന്‌ മൃതദേഹം കണ്ടെത്തി.

പോസ്‌റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തായ ആനന്ദാണ്‌ പീഡിപ്പിച്ചതെന്ന്‌ പോലീസിന്‌ സംശയം തോന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാളിത്‌ നിഷേധിച്ചു. തുടര്‍ന്ന്‌ ആനന്ദ്‌ ഉള്‍പ്പെട മൂന്നുപേരുടെ സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനക്കയച്ചു.

കാണാതാകുന്നതിന്റെ തലേദിവസം ഇരുവരും ഒന്നിച്ച്‌ ആശുപത്രിയിലും മറ്റും പോയിരുന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. പോക്‌സോ വകുപ്പ്‌ ചുമത്തിയാണ്‌ അരുണിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *