കാസർകോട്: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി അംഗീകരിച്ച കോഴ്‌സിന്റെ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റീലേക്ക് എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്ക്, രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. ഇ-ഗ്രാന്റ് വഴി പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734-296496, 8547126028.
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

