റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“ആസ്തി വിൽപ്പന കോർപ്പറേറ്റ് ദാസ്യവേല”എന്ന വിമർശനമുയർത്തി കേരള എൻ ജി ഒ യൂണിയൻ കൂട്ടധർണ്ണ നടത്തി

September 16, 2021 - 9:49 am

ഇടുക്കി: “ആസ്തി വിൽപ്പന കോർപ്പറേറ്റ് ദാസ്യവേല”എന്ന വിമർശനമുയർത്തി കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കൂട്ടധർണ്ണയും പ്രകടനവും നടത്തി. സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തി പിടിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള എൻ ജി ഒ യൂണിയൻ, സർക്കാർ ആഫീസുകൾക്കുമുമ്പിൽ കൂട്ടധർണ നടത്തിയത്. 2021 സെപ്റ്റംബർ 15 നു സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ ധർണ സംഘടിപ്പിച്ചിരുന്നു.

കട്ടപ്പന ഏരിയായിലെ 5 യൂണിറ്റുകളിലാണ് കൂട്ടധർണ്ണ നടന്നത്. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ ധർണ്ണ കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭ കുമാർ ഉദ്ഘാടനം ചെയ്തു. ഷിബ ഗോപി ,സുധിഷ് കുമാർ ,ഷമിതമോൾ .വി ,റ്റി തുടങ്ങിയർ സംസാരിച്ചു. കട്ടപ്പന ജി .എസ് .റ്റി ഓഫിസിന് മുൻമ്പിൽ നടന്ന ധർണ്ണ യുണിയൻ ജില്ലാ കമ്മിറ്റി അംഗം ജി .ശിവനന്ദൻ ഉദ്ഘാടനം ചെയ്തു. ,മിൻസു. എം, സിബി പി.ജെ, ബിബിൻ റ്റി.പി, ഷാനു മോൻ തുടങ്ങിയവർ സംസാരിച്ചു,

അയ്യപ്പൻകോവിൽ പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം രാജിവ് ജോൺ ഉദ്ഘാടനം ചെയ്തു. സിബിച്ചൻ പി.ബി, മിഥുൻ ലാൽ തുടങ്ങിയവർ സംസാരിച്ചു. വണ്ടൻമേട് പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മഞ്ജു ഷേൺ കുമാർ ഉദ്ഘാടനം ചെയ്തു. ഷിജു. കെ .വി, കെ ആർ സുബാഷ് ചന്ദ്രൻ, ശശികല തുടങ്ങിയവർ സംസാരിച്ചു ,,
ഇരട്ടയാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മുജിബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അജയ്മോൻ .കെ. വി, പ്രജിത .വി തുടങ്ങിയവർ സംസാരിച്ചു,,.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *