ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓണ്‍ലൈന്‍ മാധ്യമ ഓഫിസുകളിള്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്‌ക്‌ളിക്ക്, ന്യൂസ്ലോണ്ട്രി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഈ വര്‍ഷം തന്നെ ഫെബ്രുവരി മാസത്തില്‍ ന്യൂസ്‌ക്‌ളിക്കിന്റെ ഓഫിസില്‍ ഇഡി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റര്‍മാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്‌കര്‍ എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു.




