രണ്ടു മണിക്കൂർ 43 മിനിറ്റ് ദൈർഘ്യത്തിന്റ റെക്കോർഡുമായി പുതിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ എത്തുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ചിത്രമായിരിക്കും നോ ടൈം ടു ഡൈ.
നിലവിലെ ബോണ്ടായ ഡാനിയൽ ക്രെയ്ഗിന്റെ അവസാന ചിത്രം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ ഇരുപത്തിയഞ്ചാം ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ദൈർഘ്യം163 മിനിറ്റ് ആണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു മുൻപേ പല കാലങ്ങളായി പുറത്തിറങ്ങിയ എല്ലാ ബോണ്ട് ചിത്രങ്ങളേക്കാളും കൂടിയ ദൈർഘ്യമാണ് ഇത്.
2015 ചിത്രമായ 148 മിനിറ്റ് ദൈർഘ്യമുള്ള സ്പെക്ടർ ആയിരുന്നു ഇതിനു മുൻപേ ഏറ്റവും ദൈർഘ്യമേറിയ ബോണ്ട് ചിത്രം . 2006 ലെത്തിയ കാസിനോ റോയൽ 144 മിനിറ്റും 2012ലെത്തിയ സ്കൈഫാൾ 143 മിനിറ്റുമായി ദൈർഘ്യത്തിന്റ കാര്യത്തിൽ തൊട്ടു പിന്നാലെയുണ്ട്.
കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന നോ ടൈം റ്റു ഡൈയിൽ ക്രിസ്റ്റോഫ് വാൾട്ട്സ്, റമി മാലിക്ക് , അനഡെ അർമാസ് , ലിഷാനലിഞ്ച്, ഡേവിഡ് ഡെൻസിക് , ബില്ലി മഗ്നുസെൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ –
250 ബില്യൺ ഡോളർ നിർമാണച്ചെലവ് ഉള്ള ഈ ചിത്രത്തിൻറെ തിയേറ്റർ റിലീസ് അനിശ്ചിതമായി നീളുന്നത് കോവിഡ് കാരണമാണ്. 2020 ഏപ്രിലിൽ തീരുമാനിച്ചിരുന്ന റിലീസ് ഒരു വർഷത്തിലേറെയായി നീളുന്നതിനാൽ നിർമ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് എന്നും അതിനാൽ നേരിട്ട് ഒടിടി സാധ്യതകൾ പരിഗണിക്കുകയാണ് എന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പുതിയ തിയേറ്റർ റിലീസ് തിയ്യതി സെപ്റ്റംബർ 30 ആണ് .



