റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നു

September 11, 2021 - 10:24 am

എറണാകുളം : സര്‍ക്കാര്‍ ഭൂമിയിലെ അനധികൃ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വാരപ്പെട്ടിയിലെ കയ്യേറ്റ ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കോതമംഗലം താലൂക്കില്‍ വാരപ്പെട്ടി വില്ലേജില്‍ 2.21 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണ്‌ ഏറ്റെടുത്ത്‌ ബോര്‍ഡ്‌ സ്ഥാപിച്ചത്‌. ജില്ലാ കളക്ടര്‍ ജാഫര്‍മാലിക്കിന്റെ നേതൃത്വത്തിലുളള റവന്യൂ സംഘമാണ്‌ ഭൂമി ഏറ്റെടുത്തത്‌.

വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചത്‌. ഇതുസംബന്ധിച്ച് കേസ്‌ ഉണ്ടായിരുന്നു. ജില്ലയിലെ പലഭാഗത്തും ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. നിയമ തടസങ്ങള്‍ ഒഴിവായ എല്ലാ സര്‍ക്കാര്‍ ഭൂമികളും ഏറ്റെടുത്ത്‌ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വര്‍ഷങ്ങളായി ലീസ്‌ പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *