റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംഡിഎംഎ യുടെ മൊത്തവിതരണക്കാരന്‍ അറസ്‌റ്റില്‍

September 4, 2021 - 8:21 am

കോഴിക്കോട്‌ : ന്യൂജെന്‍ ലഹരിമരുന്ന്‌ എംഡിഎംഎയുടെ മൊത്തവിതരണക്കാരന്‍ കോഴിക്കോട്ട്‌ അറസ്‌റ്റിലായി . ചെന്നൈ മുതലിപ്പേട്ട്‌ സ്‌ട്രീറ്റിലെ റംസാന്‍ അലി (35) ആണ് പിടിയിലായത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ അസി.പോലീസ്‌ കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ അലിയെ പിടികൂടിയത്‌. ഈയിടെ പിടികൂടിയിരുന്ന അരക്കോടി രൂപയുടെ ലഹരിമരുന്ന്‌ കേസില്‍ തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ്‌ റംസാന്‍ അലിയുടെ അറസ്റ്റ്‌.

ചെന്നയിലെ ട്രിപ്ലിക്കെയിനില്‍ നിന്നാണ്‌ ഇയാള്‍ മയക്കുമരുന്ന്‌ സംഘടിപ്പിക്കുന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇവിടെനിന്നും എംഡിഎംഎ അയക്കുന്നതായാണ്‌ വിവരം. ട്രിപ്ലിക്കെയിനിലെ ഏജന്റ് ഏല്‍പ്പിച്ച മയക്കുമരുന്ന്‌ കടത്തുന്നനതിനിടെ റംസാന്‍ അലി നേരത്തെ കുവൈറ്റ്‌ പോലീസിന്റെ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. റംസാന്‍ അലിക്ക്‌ തമിഴ്‌നാട്ടിലെ കരൂരില്‍ മയക്കുമരുന്നെത്തിച്ചുനല്‍കിയ തിരുവാരൂര്‍ സ്വദേശി വിനോദ്‌ കുമാറിനെ പിടികൂടാന്‍ അവിടെയെത്തിയ കേരള പോലീസ്‌ സംഘം അര്‍ദ്ധരാത്രി വീട്‌ വളഞ്ഞെങ്കിലും ചേരിയിലുളളവരുടെ സഹായത്തോടെ അയാള്‍ രക്ഷപെടുകയായിരുന്നു. ചേരി നിവാസികളുടെ അക്രമ ശ്രമത്തില്‍നിന്ന്‌ പോലീസ്‌ കഷ്ടിച്ചാണ്‌ രക്ഷപെട്ടത്‌. പോലീസ്‌ ജീപ്പ്‌ കത്തിക്കാന്‍വരെ നോക്കിയിരുന്നു. അവിടെയെത്തുന്നത്‌ മുന്‍കൂട്ടി അറിയിച്ചിട്ടും തിരുവാരൂര്‍ പോലീസിന്റെ സഹായം ലഭിച്ചിരുന്നില്ല.

പ്രതിയെ 2021 സെപ്‌തംബര്‍ 4ന്‌ കോടതിയില്‍ ഹാജരാക്കും. കസറ്റഡിയില്‍ വാങ്ങിയ ശേഷം മയക്കുമരുന്നു സംഘങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ എസിപി പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്‌ഐ ഷാജുവര്‍ഗീസ്‌ ,മുഹമ്മദ്‌ എഷാഫി, സജി,എന്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *