റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നസംഘം പൊലീസ് പിടിയിൽ

September 4, 2021 - 8:28 am

പൂച്ചാക്കൽ: ബൈക്കിൽ സഞ്ചരിച്ച് മാല പൊട്ടിച്ച് മുങ്ങുന്ന മോഷ്ടാക്കളെ പൊലീസ് പിടികൂടി. കോട്ടയം പൂഞ്ഞാർ സ്വദേശി സുനി എന്ന കീരി സുനിയും കൂട്ടാളി മീനച്ചിൽ അരുവിത്തറ മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്ന കുട്ടാപ്പിയെയുമാണ് പ്രത്യേക അന്വേഷണ സംഘം പിടിയിലായത്.

2021 ആഗസ്റ്റ് മാസം ഒൻപതിന് പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിലും, ആലപ്പുഴ ജില്ലയിലുമായി ആറോളം മാലമോഷണ കേസ് നടന്നിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.. മാലപൊട്ടിച്ച ശേഷം ജില്ലയിൽ നിന്നും പൊലീസിനെ വെട്ടിച്ച് മുങ്ങുകയാണ് ഇവരുടെ പതിവ്.

പ്രതികൾ നമ്പരുകൾ മാറ്റി, ഫോണുകൾ മാറി മാറി ഉപയോഗിച്ചും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചും പൊലിസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം പെരിന്തൽമണ്ണയിലെ അപ്പാർട്ട്മെന്‍റില്‍ പ്രതികൾ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി സുനിയേയും ഒപ്പമുണ്ടായിരുന്ന കുട്ടാപ്പിയേയും പിടികൂടുകയായിരുന്നു. പൂച്ചാക്കൽ, തൃപ്പൂണിത്തുറ ,ചോറ്റാനിക്കര എന്നിവിടങ്ങളിൽ മാല പൊട്ടിച്ചെന്നും രണ്ട് ബൈക്കുകൾ മോഷണം നടത്തിയെന്നും പ്രതികൾ സമ്മതിച്ചു. മാലകൾ പട്ടാമ്പി സ്വദേശിക്ക് വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *