റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നതായി റിപോര്‍ട്ട്

August 30, 2021 - 9:03 pm

മോസ്‌കോ: ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നതായി റിപോര്‍ട്ട്.ക്വീലക്സ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി ഇവ മനുഷ്യരിലെത്താം. നാഢീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. റഷ്യയാണ് ലോകത്ത് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നുവെന്ന് മുന്നറിയിപ്പു നല്‍കിയത്. . അധികം ചൂടില്ലാത്ത അന്തരീക്ഷം വൈറസ് പ്രസരണത്തിന് അനുകൂലമാണെന്നും പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ കാണുന്ന പനികളില്‍ 20 ശതമാനവും ഈ രോഗമാണ്. സിക്ക, ഡെങ്കു, യെല്ലൊ ഫീവര്‍ എന്നിവയ്ക്ക് സമാനം. പനി, തലവേദന, ശരീരവേദന, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണം. ഏതാനും ദിവസം മുതല്‍ ആഴ്ചകള്‍ വരെ രോഗം നീണ്ടുനില്‍ക്കാം.രാഗം തലച്ചോറിനെ ബാധിച്ചാല്‍ അപകടമാണ്. മരണവും സംഭവിക്കാം. തലച്ചോറില്‍ വൃണങ്ങളും കോശങ്ങള്‍ നശിക്കലും സംഭവിക്കാം. സ്പൈനല്‍ കോഡിനെയും തല്ലോറിനെ ചുറ്റിയിരിക്കുന്ന കോശങ്ങളെയും ബാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *