റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി സഞ്ജന ഗൽറാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് റിപ്പോർട്ട്

August 24, 2021 - 5:48 pm

ബംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറൻസിക് റിപ്പോർട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. കേസിൽ നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കേസിൽ ഇവന്റ് മാനേജർ വിരേൻ ഖന്ന, നടൻ വിവേക് ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആൽവ എന്നിവരും അറസ്റ്റിലായിരുന്നു.

സംഭവം വാർത്തയായതോടെ ഇരുവരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ വിരേൻ ഖന്നയും മറ്റൊരു പ്രതി രാഹുൽ ടോൻസും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *