റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ വീണ്ടും സുപ്രീം കോടതിയിൽ

August 16, 2021 - 7:54 am

ഡൽഹി: പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ 16/08/2021 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദങ്ങളും സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക.

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ സുപ്രിംകോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു.

സുപ്രിം കോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *