റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ ആദ്യത്തെ ഹൃദയ പരിക്ഷീണത (ഹാര്‍ട്ട് ഫൈല്യൂര്‍) ഗവേഷണത്തിനുള്ള ‘ബയോബാങ്ക്’ ശ്രീ ചിത്രയില്‍ ഉദ്ഘാടനം ചെയ്തു.

August 6, 2021 - 9:27 pm

ശ്രീ ചിത്ര  തിരുനാള്‍  ഇന്സ്റ്റിറ്റിയൂട്ടില്‍  85 ലക്ഷം  രൂപ ചിലവില്‍ സജ്ജീകരിച്ച, ഹൃദയ-പരിക്ഷീണത ഗവേഷണത്തിനായുള്ള രാജ്യത്തെ ആദ്യ ബയോ ബാങ്ക്,  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍. ബല്‍റാം ഭാര്‍ഗവ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. ഹാര്‍ട്ട്‌ഫെയ്‌ല്യര്‍ രോഗാവസ്ഥയുള്ള രാജ്യത്തെ കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും മറ്റു പാശ്ചാത്യ സമൂഹത്തിലെ രോഗികളുമായുള്ള  വ്യത്യസ്തത  മനസിലാക്കുവാനും രോഗത്തെ കുറിച്ച് ഗവേഷകര്‍ക്കുള്ള ഉള്‍ക്കാഴ്ച വര്‍ദ്ധിപ്പിക്കുവാനും ബയോ ബാങ്ക് സഹായിക്കുമെന്ന്  പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു. 


കോവിഡ് അനന്തര രോഗങ്ങളുടെ പഠനങ്ങള്‍ക്കും ചികിത്സയ്ക്കും ഹാര്‍ട്ട് ഫെയില്യര്‍ ബയോബാങ്ക് ഉപയോഗപ്രദമാകുമെന്ന് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ്മ, അയച്ചു തന്ന സന്ദേശത്തില്‍ അറിയിച്ചു.

ഹാര്‍ട്ട്‌ഫെയ് ല്യര്‍  ബയോബാങ്ക് മെഡിക്കല്‍ ഗവേഷണ രംഗത്ത് പുതിയൊരു കാല്‍വെയ്പ്പിന് തുടക്കം കുറിയ്ക്കുമെന്നും ഹൃദയപരിക്ഷീണത രോഗികളുടെ രോഗനിര്‍ണയത്തിലും  ചികിത്സയിലും വന്‍ മാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കുമെന്നും  നീതി ആയോഗ് മെമ്പറും ശ്രീ ചിത്ര പ്രസിഡന്റും ആയ ഡോക്ടര്‍ വി കെ സരസ്വത്ത് അറിയിച്ചു.

ബയോബാങ്ക്  സൗകര്യങ്ങളില്‍ 4, -20, -80 ഡിഗ്രി ഫ്രീസറുകളും, -140 ഡിഗ്രിയില്‍ വര്‍ഷങ്ങളോളം ജൈവ സാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ദ്രാവക നൈട്രജന്‍ സംഭരണ സംവിധാനവും ഉള്‍പ്പെടുന്നുവെന്ന് പദ്ധതിയുടെ പ്രധാന ഗവേഷകനും കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും ആയ ഡോ. ഹരികൃഷ്ണന്‍ എസ് അറിയിച്ചു. നിലവില്‍ 25000 ബയോസാമ്പിള്‍   സൂക്ഷിക്കാനുള്ള സൗകര്യം  ബയോബാങ്കില്‍ ഉണ്ട് .

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സമയത്ത് ലഭിക്കുന്ന  രക്തം, സെറം, ടിഷ്യു സാമ്പിളുകള്‍, പെരിഫറല്‍ ബ്ലഡ് മോണോ ന്യൂക്ലിയര്‍ കോശങ്ങള്‍, ഹാര്‍ട്ട്‌ഫെയ് ല്യര്‍ ഉള്ള രോഗികളില്‍ നിന്ന് ശേഖരിച്ച ജനിതക സാമ്പിളുകള്‍ എന്നിവ ഹാര്‍ട്ട്‌ഫെയ് ല്യര്‍ ബയോബാങ്കില്‍ സൂക്ഷിയ്ക്കുവാനുള്ള ബയോസ്‌പെസിമെന്‍സില്‍ ഉള്‍പ്പെടുന്നു. ഐസിഎംആറില്‍ നിന്നുള്ള  പ്രതിനിധി ഉള്‍പ്പെടുന്ന   സാങ്കേതിക ഉപദേശക സമിതിയാണ് ബയോബാങ്ക് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *