ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉമ്മർ അന്തരിച്ചു

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ഉമ്മർ (72) അന്തരിച്ചു. ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ഡിഎംഒയുമായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ 2021 ഓഗസ്റ്റ് 2ന് വൈകിട്ട് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നിലമ്പൂര്‍ ഏലംകുളം ഹോസ്പിറ്റല്‍ എംഡി ആണ്. സർവീസിലിരിക്കെ നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ടായിരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖമറുന്നിസയാണ് ഭാര്യ. ജനീഷ് , ഡോ.അനീഷ്, ഡോ.സനീഷ്. എന്നിവരാണ് മക്കള്‍. മരുമക്കള്‍ : സിന്‍സി. ഡോ. റംന, ഡോ. റസില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →