ചൈന്നെ: തമിഴ്‌നാട്ടില്‍ ആകെ ജനസംഖ്യയില്‍ 66.2 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തല്‍. കഴിഞ്ഞമാസം നടത്തിയ മൂന്നാമത്തെ സീറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതാണു കൂടുതല്‍ പേരിലും കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യത്തിനു കാരണമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 26,000ല്‍ അധികം ആളുകളാണു സര്‍വേയുടെ ഭാഗമായത്. പരിശോധിച്ച 26,610 സാമ്പിളുകളില്‍ 17,624 വ്യക്തികളില്‍ സാര്‍സ് കോവ് – 2 വൈറസിനെതിരായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ജി ആന്റിബോഡി കണ്ടെത്തി.