ടോക്കിയോ: ഒളിമ്പിക്സുമായി ബന്ധപ്പെട്ട 21 പേരില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചെന്നു സംഘാടക സമിതി. ഇന്നലെ നടത്തിയ പരിശോധനയിലാണ് 21 പേര്‍ പോസിറ്റീവായത്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം 241 ലെത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ കരാറുകാരും ഏഴു പേര്‍ ഒഫീഷ്യല്‍സുമാണെന്നു സംഘാടക സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട 29 വരെയുള്ള കണക്കുകള്‍ പ്രകാരം ടോക്കിയോയില്‍ 40,558 കോവിഡ് രോഗികളുണ്ട്.