ന്യൂ ഡല്‍ഹി : സ്വര്‍ണക്കടത്തുകേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കസ്‌റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുളളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
സ്വാധീനിച്ചത് സിപിഎം ആണെന്നുളളത് പകല്‍പോലെ വ്യക്തമാണെന്നും സുമിത് കുമാറിന്റെ വെളിപ്പടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്നും അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണകടത്ത് കേസ് അട്ടിമറിച്ചുവെന്നാണ് വ്യക്തമാകുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. സ്വര്‍ണ കടത്തുകേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വഭാവിക സ്ഥലം മാറ്റമാണെന്ന് പറയപ്പെടുമ്പോഴും ഇതേ ശക്തികള്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. കേട്ടുകേള്‍വിയില്ലാത്തവിധം കസ്‌റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. എല്ലാവിധ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയ അപൂര്‍വ സംഭവമാണിതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.