റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമിത് ഷാ യുപിയിൽ , തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി

August 1, 2021 - 1:43 pm

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 01/08/2021 ഞായറാഴ്ച ലക്നൗവിൽ എത്തുന്ന അമിത് ഷാ ആദ്യം യു പി ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാമ്പസിന് തറക്കല്ലിടും. മിർസാപൂരിലെ പൊതുപരിപാടിയിലും ഷാ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ വികസന പ്രവർത്തനങ്ങൾ അമിത് ഷാ ഉദ്ഘാടനം ചെയ്യും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം.തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദർശനത്തിലെ പ്രധാന ഉദ്ദേശമാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ അമിത് ഷാ ,ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *