ചിക്കനും മട്ടനും അല്ല, ബീഫ് കഴിക്കു; മേഘാലയയിലെ ബിജെപി മന്ത്രി

മേഘാലയ: മട്ടണ്‍, ചിക്കന്‍, ബീഫ് എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് ബിജെപിയുടെ  മേഘാലയയിലെ നേതാവും, മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയുമായ സന്‍ബോര്‍ ഷുലായി.

ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം. മീന്‍,ചിക്കന്‍, മട്ടണ്‍ ഇവയെക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. അസാമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും ബിജെപി മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം