റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ – ചൈന അതിർത്തി തർക്കം: വീണ്ടും കമാൻഡർ തല ചർച്ച

July 31, 2021 - 8:39 am

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച 31/07/2021 ശനിയാഴ്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടർന്ന് ഉടലെടുത്ത അതിർത്തി സംഘർഷം പരിഹരിക്കാൻ ഉള്ള ചർച്ചകളാകും നടക്കുക.

12 ആം തവണയാണ് ഇരു സേനകളും തമ്മിൽ ചർച്ച നടത്തുന്നത്. ചൈനീസ് ഭാഗമായ കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുൻ ധാരണകൾ പാലിയ്ക്കാത്തതിലുള്ള അടുത്ത അത്യപ്തി ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

എപ്രിൽ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാൻഡർമാർ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *