റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ ഉയര്‍ന്ന കോവിഡ്‌ വ്യാപനം : സഹായവുമായി കേന്ദ്രസംഘം

July 31, 2021 - 8:35 am

ന്യൂ ഡല്‍ഹി : കേരളത്തിലെ ഉയര്‍ന്ന തോതിലുളള കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിന്‌ സംസ്ഥാന സക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അയച്ച ആറംഗ വിദഗ്‌ദസംഘം തിരുവനന്തപുരത്ത്‌ എത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോളിന്‍റെ (എന്‍.സി.ഡി.സി)ഡയറക്ടര്‍ ഡോക്ടര്‍ എസ്‌.കെ സിംഗിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്‌. രോഗവ്യാപനം കൂടുതലുളള ജില്ലകള്‍ ഇവര്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിദഗ്‌ദരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.

എല്ലായിടത്തും കേസുകള്‍ കുറയുകയും കേരളത്തില്‍ വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്‌. പോസിറ്റിവിറ്റി നിരക്കിന്റെ വര്‍ദ്ധന അതില്‍ ഒന്നാണ്‌. ഇതിനെക്കുറിച്ച് സംസ്ഥാനവുമായി ചര്‍ച്ച ചെയ്യും. ഇതൊരു സമഗ്ര സാഹചര്യമാണ്‌, കാര്യങ്ങള്‍ എങ്ങനെ വികസിക്കുമെന്ന്‌ നമുക്കുനോക്കാമെന്ന്‌ ഡോ.എസ്‌കെ സിംങ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

സംസ്ഥാനത്തെ ആറുജില്ലകളില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്‌(ടിപിആര്‍) 10 ശതമാനത്തിന്‌ മുകളിലാണ്‌. സംസ്ഥാനത്തെ ശരാശരി ടിപിആര്‍ 12 ശതമാനമാണ്‌. കേരളത്തിലെ കോവിഡ്‌ വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന്‌ ആരോഗ്യ മന്ത്രാലയം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കര്‍ശനിയന്ത്രണങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രം സംസ്ഥാനത്തിന്‌ കത്തയച്ചിട്ടുണ്ട്‌. അതിനുപിന്നാലെയാണ്‌ വിദഗ്‌ധ സംഘത്തെ നിയോഗിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *