റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യാന്തര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം നീട്ടി

July 31, 2021 - 8:32 am

ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. 31/08/2021 ചൊവ്വാഴ്ച വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രം നീട്ടാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു.

കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങൾ വിമാന സര്‍വ്വീസുകൾ അനുവദിക്കുന്ന മുറക്ക് ഇന്ത്യയിലെയും നിയന്ത്രണങ്ങൾ നീക്കും എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്നത്.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിലവിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം നീക്കാനുള്ള ചര്‍ച്ചകൾ തുടര്‍ന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *