ഒളിംപിക്സ്: സെമി കാണാതെ എം പി ജാബിര്‍ പുറത്ത്

ടോക്യോ: ഒളിംപിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനലിലെത്താതെ പുറത്തായി. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്.ഒളിംപിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് ജാബിര്‍. നേരത്തെ പി ടി ഉഷ ഈ ഇത്തില്‍ മത്സരിച്ചിരുന്നു. മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് സ്വദേശിയായ ജാബിര്‍ ഇന്ത്യന്‍ നാവികസേനയുടെ അത്ലറ്റ് കൂടിയാണ്. പട്യാലയില്‍ സമാപിച്ച അന്തര്‍സംസ്ഥാന അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കിയ ശേഷമാണ് എം പി. ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →