റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ദ്ര നേവി 2021′ അഭ്യാസ പ്രകടനത്തില്‍ ഐഎന്‍എസ് തബാര്‍ പങ്കെടുത്തു

July 30, 2021 - 10:21 pm

ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന ദ്വിവത്സര ഉഭയകക്ഷി സമുദ്ര അഭ്യാസ പ്രകടനമായ ‘ഇന്ദ്ര നേവിയുടെ’ പന്ത്രണ്ടാം പതിപ്പ് 2021 ജൂലൈ 28, 29 തീയതികളില്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ നടന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്ര ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് 2003-ല്‍ ആരംഭിച്ച ഇന്ദ്ര നേവി അഭ്യാസ പ്രകടനം.
 

റഷ്യയുടെ 325-ാം നാവിക സേനാ ദിനത്തില്‍ പങ്കെടുക്കുന്നതിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേയ്ക്ക് ഐഎന്‍എസ് തബാര്‍ എത്തിയതിന്റ്റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളുടേയും നാവിക സേനകള്‍ തമ്മില്‍ ദീര്‍ഘ നാളായുള്ള പ്രവര്‍ത്തന ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സമുദ്രമേഖലയിലെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുമാണ് ഈ വര്‍ഷത്തെ അഭ്യാസ പ്രകടനം ലക്ഷ്യമിടുന്നത്. ആന്റി എയര്‍ ഫയറിംഗ്, ഹെലികോപ്റ്റര്‍ ഓപ്‌സ്, ബോര്‍ഡിംഗ് ഡ്രില്‍ തുടങ്ങി നിരവധി സമുദ്ര അഭ്യാസ പ്രകടനങ്ങള്‍ രണ്ട് ദിവസത്തെ ഇന്ദ്രാ നേവിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *