റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

July 27, 2021 - 8:33 am

കാൺപൂർ: നീല ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടി. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Read Also: ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

Read Also: ശില്‍പ ഷെട്ടിയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത് പോലീസ്

Read Also: ആപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവെന്ന് ശില്‍പ ഷെട്ടി

വിവിധ സർവ്വറുകളിലെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്.ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *