ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. ജ്യേഷ്‌ഠന്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കാസര്‍കോട്‌ : കാസര്‍കോട്‌ സീതാംഗോളില്‍ ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. അബ്‌ദുല്ലാ മുസ്ലിയാരുടെ മകന്‍ നിസാര്‍ (35)ആണ്‌ മരിച്ചത്‌. സംഭവത്തില്‍ ജ്യേഷ്‌ഠന്‍ റഫീക്കിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. സീതാംഗോളി മുകുവില്‍ ഉച്ചക്ക്‌ 12.30 ഓടെയാണ്‌ സംഭവം. നിസാറിന്റെ നെഞ്ചില്‍ ആഴത്തില്‍ മുറിവുകളുണ്ട്‌. മുതുകിലും കുത്തേറ്റിട്ടുണ്ട്‌. കുടുബ കലഹത്തെ തുടര്‍ന്നാണ്‌ കൊലപാതകമെന്നാണ്‌ പ്രാഥമിക നിഗമനം. നിസാറും റഫീക്കും തമ്മില്‍ നേരത്തെതന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ്‌ പറയുന്നു. വീടിനകത്തുവച്ച കുത്തേറ്റ നിസാര്‍ പുറത്തേക്ക ഓടി വീട്ടുമുറ്റത്ത്‌ വീഴുകയായിരുന്നു. രക്തം വാര്‍ന്നാണ്‌ മരണം.

കുടുംബ കലങ്ങളില്‍ കാസര്‍കോട്‌ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത്‌ മൂന്നാമത്തെ കൊലപാതകമാണ്‌. ബേഡകത്ത്‌ ഭര്‍ത്താവ്‌ ഭാര്യയെ വിറകുകൊളളികൊണ്ട്‌ അടിച്ചുകൊന്നത്‌ 2021 ജൂലൈ 20 ചൊവ്വാഴ്‌ചയായിരുന്നു. കുറത്തിക്കുണ്ട്‌ കോളനിയിലെ സുമിതയെയാണ്‌ ഭര്‍ത്താവ്‌ അരുണ്‍കുമാര്‍ കൊലപ്പെടുത്തിയത്‌. 22 വ്യാഴാഴ്‌ച മടിവയലില്‍ 65 വയസുകാരനായ കുഞ്ഞമ്പു കൊല്ലപ്പെട്ടിരുന്നു. ഭാര്യ ജാനകിയുടെ പ്രേരണയില്‍ രാജേഷ്‌ ,അനില്‍ എന്നിരാണ്‌ കൊലചെയ്‌തത്‌. കേസില്‍ ഭാര്യ അടക്കം മൂന്നുപേര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →