ന്യൂഡല്‍ഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐസിസി (ക്ലാസ് 12) ഫലം ശനിയാഴ്ച പുറത്തുവരും. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് പരീക്ഷാഫലം പുറത്തുവരിക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎസ്സിഇ ആണ് അറിയിച്ചത്. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തരിക്കുന്നത്. പരീക്ഷാഫലം ശനിയാഴ്ച മൂന്നിന് ശേഷം ഔദ്യോഗിക വെബില്‍ ലഭിക്കും.
ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും
