പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തീരുമാനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന വിരുന്നിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഈ രണ്ടു സംഘടനകളുടെയും കർശനമായ നിർദേശം പാലിച്ചുകൊണ്ട് തന്നെയാണ് തിങ്കളാഴ്ച രാത്രിയിൽ പീരുമേട്ടിൽ ചിത്രീകരണം വീണ്ടും ആരംഭിച്ചത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ചിത്രീകരണം പുനരാരംഭിച്ചത് എന്ന ചിത്രത്തിന്റ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. 50 പേരിൽ കൂടുതൽ അംഗങ്ങൾ ഇല്ല എന്നും പുറത്തുനിന്നും ആരെയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ: ഗിരീഷ് നെയ്യാർ ബാദുഷ എൻ എം എന്നിവർ ചേർന്ന് നിർമിക്കുന്ന മലയാളം തമിഴ് സിനിമയായ വിരുന്നിൽ ആക്ഷൻ കിങ് അർജുൻ നായകനും നിക്കി ഗിൽ റാണി നായികയുമായി എത്തുന്നത്.
ചലച്ചിത്ര തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് സിനിമാ ചിത്രീകരണത്തിന്റെ അനുമതി ലഭിച്ചതിനെ കാണുന്നത്.



