റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസ്: 28ന് മന്ത്രാലയ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ പാര്‍ലമെന്ററി സമിതി

July 22, 2021 - 11:13 am

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി 28നു ഐടി, ആഭ്യന്തരം, വാര്‍ത്താവിതരണം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും.ശശി തരൂരാണു കമ്മിറ്റിയുടെ അധ്യക്ഷന്‍.സര്‍ക്കാരുകള്‍ക്കു മാത്രം ലഭ്യമായ പെഗാസസ് ഉപയോഗിച്ച് ലോകമെമ്പാടും ആയിരക്കണക്കിനു ഫോണുകളെ ലക്ഷ്യമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ചോര്‍ത്തലില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും ഈ വിവാദം കഴമ്പില്ലാത്തതാണെന്നുമുള്ള നിലപാടാണു പാര്‍ലമെന്റില്‍ ഐടി മന്ത്രി അശ്വിനി െവെഷ്ണവ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും എന്ന വിഷയമാണ് യോഗത്തിന്റെ അജന്‍ഡ. പെഗാസസ് ചാര സോഫ്റ്റ്വേറും വാട്ട്സ്ആപ്പും എന്ന വിഷയം രണ്ടു വര്‍ഷം മുമ്പ് ഇതേ സമിതി ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാരുകള്‍ക്കു മാത്രം ലഭ്യമാകുന്നതാണു പെഗസസ് സോഫ്റ്റ്വേറെന്നു ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഫോണുകളെ ലക്ഷ്യമിട്ടത് ഏതു സര്‍ക്കാരാണെന്ന ചോദ്യമാണ് ഉയരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *