റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിമിനല്‍ സ്ഥാനാര്‍ഥി: പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കണമെന്ന കേസ് വിധിപറയാന്‍ മാറ്റി

July 21, 2021 - 12:05 pm

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കുകയും ക്രിമിനല്‍ പശ്ചാത്തലം മറച്ചുവയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധിപറയാന്‍ മാറ്റി.അതേസമയം, ആര്‍.പി. നിയമം 16 എ ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചാലേ പേടിയുണ്ടാകൂ എന്ന് അമിക്കസ് ക്യൂറി കെ.വി. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു.

2020 ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതുസംബന്ധിച്ച ചട്ടം ലംഘിച്ചതിന്റെ പേരില്‍ സി.പി.എമ്മും ശരദ് പവാറിന്റെ എന്‍.സി.പിയും കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. ഈ കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഞങ്ങള്‍ ഈ ക്ഷമാപണം മുഖവിലയ്ക്കെടുക്കില്ല, കോടതി ഉത്തരവിറക്കിയാല്‍ പാലിക്കണം എന്നായിരുന്നു ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.സി.പി.എമ്മിനെയും എന്‍.സി.പിയെയും ശിക്ഷിക്കണം. പേപ്പറില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടണം. ഇത്തരം വീഴ്ചകള്‍ക്കെതിരേ ജാഗ്രതാനടപടികള്‍ കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു.അമിക്കസ് ക്യൂറിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും ശരിവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *