റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി വിറ്റഴിക്കല്‍: കേന്ദ്രം സമാഹരിച്ചത് 7,646 കോടി

July 21, 2021 - 11:58 am

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലിലൂടെ ഇതുവരെ സമാഹരിച്ചത് 7,645.70 കോടി രൂപ.ലോക്‌സഭയിലയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിട്ടതിന്റെ 4.37 ശതമാനം വരുമിത്. സാമ്പത്തിക വര്‍ഷത്തില്‍ 1,75,000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എയര്‍ ഇന്ത്യ, എല്‍.ഐ.സി, ബി.പി.സി.എല്‍. തുടങ്ങിയവയുടെ ഓഹരി വില്‍പ്പന ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.എല്‍.ഐ.സി. ഐ.പി.ഒയ്ക്കായി മര്‍ച്ചന്റ് ബാങ്കര്‍മാരെയും നിയമ ഉപദേഷ്ടാക്കളെയും നിയമിക്കുന്നതിന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ ബിഡുകള്‍ ക്ഷണിച്ചിരുന്നു. തന്ത്രപര മേഖലകളൊഴികെ മറ്റെല്ലാ മേഖലയില്‍ നിന്നുമുള്ള ബിസിനസില്‍ നിന്നും പിന്‍വാങ്ങുകയാണ് നയമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *