റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്ക്‌ യാത്രികന്‍ കാനയില്‍ മരിച്ച നിലയില്‍

July 17, 2021 - 8:26 am

കുമ്പളം ; കുമ്പളം ടോള്‍പ്ലാസക്കുസമീപം ദേശീയപാതയിലെ കാനയില്‍ ബൈക്ക്‌ യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി നോബിള്‍ റിബൈറോ (39) ആണ്‌ മരിച്ചത്‌. ഇയാള്‍ സഞ്ചരിച്ച ബൈക്കും കാനയില്‍ വീണ നിലയിലായിരുന്നു. അപകടമാണെന്നാണ്‌ പ്രാഥമിക നിഗമനം.

ചേരനല്ലൂരിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നോബിള്‍ വെളളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ വീട്ടില്‍ നിന്നിറങ്ങിയത്‌. കനത്ത മഴയില്‍ നിയന്ത്രണം വിട്ട്‌ ബൈക്ക്‌ കാനയില്‍ വീണതാകാനാണ്‌ സാധ്യതയെന്ന്‌ പോലീസ്‌ പറയുന്നു. മറ്റേതെങ്കിലും വാഹനം ഇടിച്ചുവീഴ്‌തിയതോണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്‌. അപകടമുണ്ടായഭാഗത്ത്‌ റോഡും കാനയും ഒരേ നിരപ്പിലാണെന്നും കാനക്കുമേല്‍ സ്ലാബുകളില്ലാത്തത്‌ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തത്‌ ദേശീയപാതാധികൃതരുടെ അനാസ്ഥയാണെന്ന്‌ ആരോപണവും ഉണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *