യുവേഫ ടീമില്‍ ക്രിസ്റ്റിയാനോയില്ല

നിയോണ്‍: യുവേഫ (യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍സ്) കഴിഞ്ഞ യൂറോ കപ്പിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു. ചാമ്പ്യന്മാരായ ഇറ്റലിയുടെ അഞ്ചു താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് യുവേഫ ടീം.

പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയില്ല. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ക്രിസ്റ്റിയാനോയ്ക്കായിരുന്നു. റൊണാള്‍ഡോയെ കൂടാതെ ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക് ഇംഗ്ലണ്ടിന്റെ ലൂക് ഷോ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. ലൂക് ഷോ ഫൈനലില്‍ ഇം ഗ്ലണ്ടിനു വേണ്ടി ഗോളടിച്ചിരുന്നു.


ടൂര്‍ണമെന്റിലെ മികച്ച താരമായ ജിയാന്‍ലൂയിജി ഡൊന്നരുമയാണ് ഗോള്‍ കീപ്പര്‍. ഇറ്റലിയുടെ ലിയനാഡോ ബൊനൂചിയും ഇം ണ്ടിന്റെ ഹാരി മാഗ്വീറുമാണു സെന്റര്‍ ബാക്ക് കൂട്ടുകെട്ട്. ഇം ഗ്ലണ്ടിന്റെ കെയ്ല്‍ വാക്കര്‍ റൈറ്റ് ബാക്കും ഇറ്റലിയുടെ സ്പിനസോള ലെഫ്റ്റ് ബാക്കും ആകും. ഇറ്റലിയുടെ ജോര്‍ഗീഞ്ഞോ, ഡെന്മാര്‍ക്കിന്റെ പീര്‍ എംറി ഹൊയിബര്‍ഗ്, സ്പെയിനിന്റെ യുവതാരം പെദ്രി എന്നിവരാണ് മിഡ്ഫീല്‍ഡില്‍. ഇറ്റലിക്കായി ഗംഭീര പ്രകടനം നടത്തിയ ഫെഡറികോ കിയേസ, ഇം ീഷ് താരം റഹിം സ്റ്റെര്‍ലിങ്, ബെല്‍ജിയത്തിന്റെ റൊമേലു ലുകാകു എന്നിവര്‍ അറ്റാക്കിലുണ്ടാകും.


യുവേഫ ടീം: ജിയാന്‍ലൂയിജി ഡൊന്നരുമ, കെയ്ല്‍ വാക്കര്‍, ലിയനാഡോ ബൊനൂചി, ഹാരി മാഗ്വീര്‍, ലിയനാഡോ സ്പിനസോല, ജോര്‍ഗീഞ്ഞോ, പീര്‍ എംറി ഹൊയിബര്‍ഗ്, പെദ്രി, ഫെഡറികോ കിയേസ, റൊമേലു ലുകാകു, റഹിം സ്റ്റെര്‍ലിങ്.

Share
അഭിപ്രായം എഴുതാം