റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനമഹോത്സവ പരിപാടികള്‍ക്ക് തുടക്കമായി

July 7, 2021 - 9:06 pm

കാസര്‍ഗോഡ് : കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് തളങ്കര  വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ ആരിക്കാടി, കോയിപ്പാടി വില്ലേജുകളിലുമായി 54 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ വനമേഖലകളെ റിസര്‍വ് വനമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. കാസര്‍കോട് വനം ഡിവിഷന്റെ  ആഭിമുഖ്യത്തില്‍ വനമഹോത്സവം 2021  ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് റേഞ്ചിലെ നെല്ലിക്കുന്ന് പള്ളം പ്രദേശത്ത് കണ്ടല്‍ത്തൈകളുടെ നടില്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതും നിലവിലുള്ള മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതും ഓരോ വ്യക്തികളുടേയും കടമയാണെന്നും ഇക്കാര്യത്തില്‍ എല്ലാവരുടേയും യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനായി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പി എം മുനീര്‍, കാസര്‍കോട് ഡി.എഫ്.ഒ അജിത് കെ രാമന്‍, റേഞ്ച്  ഓഫീസര്‍മാരായ സോളമന്‍,  തോമസ, ജോര്‍ജ്, അബ്ദുള്ള കുഞ്ഞിപറമ്പത്ത് എന്നിവരും പങ്കെടുത്തു.

കണ്ടല്‍ തൈകള്‍ നട്ടു കൊണ്ട് കണ്ടാല്‍ മേഖലകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും സന്ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള കണ്ടല്‍വനങ്ങളുടെ പരിപാലനം,  ബോവിക്കാനം കുണ്ടൂച്ചി വനമേഖലയിലെ വിദേശ കളകളുടെ നിര്‍മാര്‍ജനം, ഇരിയണ്ണിമേഖലയിലെ ആദിവാസി കോളനികളില്‍ വനസംരക്ഷണത്തെക്കുറിച്ചും  വനമഹോത്സവ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പാണ്ടി വനമേഖലയില്‍ ഫലവൃക്ഷത്തൈകളുടെ നടീല്‍ എന്നീ പ്രവര്‍ത്തനങ്ങളും വനമഹോത്സവത്തോടനുബന്ധിച്ച് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *